ന്യൂഡൽഹി: വിരമിച്ച ജഡ്ജിമാരുടെ പെൻഷൻ പ്രായത്തിൽ വ്യക്തത ലക്ഷ്യമിട്ട് സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരുടെ സേവന-വേതന നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ പാസാക്കി.
കേന്ദ്ര നിയമ നീതിന്യായ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബിൽ ചർച്ചക്കുശേഷം രാജ്യസഭ പാസാക്കുകയായിരുന്നു. വിരമിച്ച ജഡ്ജിമാരുടെ പെൻഷൻ പ്രായത്തിൽ വ്യക്തതയും കൂടുതൽ പെൻഷനും ഉറപ്പാക്കുന്ന ബിൽ ഡിസംബർ എട്ടിനാണ് ലോക്സഭ പാസാക്കിയത്.
1954ലെ ഹൈകോടതി ജഡ്ജിമാരുടെ സേവന-വേതന വ്യവസ്ഥ നിയമം, 1958ലെ സുപ്രീംകോടതി ജഡ്ജിമാരുടെ സേവന-വേതന വ്യവസ്ഥ നിയമം എന്നിവ ഭേദഗതി ചെയ്താണ് 'സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരുടെ സേവന-വേതന വ്യവസ്ഥ ഭേദഗതി ബിൽ 2021' കൊണ്ടുവന്നത്. പരിമിതമായ ഭേദഗതിയാണെന്നും ജഡ്ജിമാരുടെ ശമ്പളത്തെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും വിരമിച്ച ജഡ്ജിമാരുടെ പെൻഷനിൽ മാത്രമാണ് മാറ്റമുണ്ടാവുകയെന്നും ബിൽ അവതരിപ്പിച്ച് റിജിജു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.