രാജ്യത്തിന്‍റെ പരമാധികാരത്തിൽ വിട്ടുവീഴ്ച പാടില്ല- ഉണ്ണി മുകുന്ദൻ

കൊച്ചി: കര്‍ഷക പ്രക്ഷോഭത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് നടൻ ഉണ്ണി മുകുന്ദൻ. രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന് ഉണ്ണി മുകുന്ദൻ ട്വിറ്ററിലൂടെ അറിയിച്ചു.

'ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഞങ്ങളുടെ സ്വന്തം നിബന്ധനകളാൽ‌ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും അവ‌ രമ്യമായി പരിഹരിക്കുകയും ചെയ്യും', എന്നാണ് ഉണ്ണി മുകുന്ദൻ ട്വീറ്റ് ചെയ്തത്. ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗൈൻസ്റ്റ് പ്രൊപോഗാണ്ട എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് ഉണ്ണി മുകുന്ദന്‍റെ ട്വീറ്റ്.

കാർഷിക നിയമത്തിനെതിരെ നടക്കുന്ന സമരത്തിൽ പ്രക്ഷോഭകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന എത്തിയതോടെ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ ആരു ഇടപെടരുതെന്ന മുന്നറിയിപ്പുമായി സച്ചിൻ ടെണ്ടുൽക്കർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കരൺ ജോഹർ തുടങ്ങി നിരവധി സെലിബ്രിററികൾ രംഗത്തെത്തിയത്. കേരളത്തിൽ നിന്നുള്ള പ്രമുഖ അത് ലെറ്റ് പി.ടി ഉഷയും കേന്ദ്രസർക്കാറിനെ പിന്തുണച്ചിരുന്നു.

ഇവരെ വിമർശിച്ച് തപ്സി പന്നു, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരും ട്വീറ്റ് ചെയ്തു. സച്ചിന്‍റെ ട്വിറ്റർ പേജിൽ മലയാളികൾ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. മരിയ ഷറപ്പോവയോട് സോഷ്യൽ മീഡിയയിലൂടെ മാപ്പ് ചോദിച്ചുകൊണ്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്. സച്ചിനെ അറിയില്ല എന്ന് പറഞ്ഞതിന് അധിക്ഷേപം നേരിട്ട റഷ്യൻ ടെന്നിസ് താരമാണ് മരിയ ഷറപ്പോവ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.