മുഖ്താർ അൻസാരിയുടെ മരണാനന്തര ചടങ്ങിൽ മകൻ അബ്ബാസ് അൻസാരിക്ക് പങ്കെടുക്കാൻ അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ഗുണ്ടാനേതാവും എം.എൽ.എയുമായിരുന്ന മുഖ്താർ അൻസാരിയുടെ മരണത്തെ തുടർന്ന് നടത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ മകൻ അബ്ബാസ് അൻസാരിക്ക് അനുമതി നൽകി സുപ്രീം കോടതി. ചടങ്ങിൽ പങ്കെടുക്കാൻ അനുമതി തേടി അബ്ബാസ് അൻസാരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

അബ്ബാസ് അൻസാരിയെ ഇന്ന് വൈകുന്നേരം കാസ്ഗഞ്ചിൽനിന്ന് ഗാസിപൂരിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച നടക്കുന്ന ചടങ്ങിന് ശേഷം അദ്ദേഹത്തെ ഗാസിപൂർ ജയിലിലെത്തിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കുടുംബത്തെ കാണാൻ അനുവദിക്കും. ഏപ്രിൽ 13ന് കാസ്ഗഞ്ച് ജയിലിലേക്ക് തിരികെ കൊണ്ടുവരും. ഈ ദിവസങ്ങളിൽ മതാചാരങ്ങൾ ഉണ്ടെങ്കിൽ പങ്കെടുക്കാം. അതിനായി അബ്ബാസ് അൻസാരിയെ ഗാസിപൂർ ജയിലിൽനിന്ന് പുറത്തുവരാൻ അനുവദിക്കും.

മാർച്ച് 28നാണ് ഹൃദയാഘാതത്തെ തുടർന്ന് ഉത്തർപ്രദേശിലെ ബന്ദയിലെ ആശുപത്രിയിൽ ​എത്തിച്ച മുഖ്താർ അൻസാരി മരിച്ചത്. ജയിൽ അധികൃതർ സ്ലോ പോയിസൺ നൽകിയതാണെന്ന ആരോപണവുമായി മകനും സഹോദരനും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - The Supreme Court allowed Mukhtar Ansari's son Abbas Ansari to attend his posthumous ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.