ന്യൂഡല്‍ഹി: ദൈനംദിന ക്ഷേത്രാചാരങ്ങളിൽ ഇടപെടാൻ കോടതികൾക്കാവില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ അഭിഷേകം, പൂജകള്‍ എന്നിവ ആചാരപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹരജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിെൻറ നിരീക്ഷണം. എങ്ങനെ തേങ്ങ ഉടക്കണം, ആരതി നടത്തണം തുടങ്ങിയ ക്ഷേത്രത്തിെൻറ ദൈനംദിന കാര്യങ്ങളിൽ കോടതിക്ക് ഇടെപടാനാവില്ല.
അതേസമയം ക്ഷേത്രഭരണ നിർവഹണത്തിൽ ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നില്ലെങ്കിൽ കോടതികള്‍ക്ക് ഇടപെടാമെന്നും ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാരൻ ഉന്നയിച്ച പ്രശ്നങ്ങളോട് എട്ടാഴ്ചക്കകം പ്രതികരിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനത്തോട് കോടതി ആവശ്യപ്പെട്ടു.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ പൂജകളിലും ആചാരങ്ങളിലുമുള്ള തെറ്റായ രീതി തിരുത്താൻ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീവാരി ദാദാ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. സേവയും ഉത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹരജിക്കാരന് ഉചിതമായ േവദിയിൽ ഉന്നയിക്കാം. എന്നിട്ടും പരാതിയുണ്ടെങ്കിൽ ഉചിതമായ വേദിയെ സമീപിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.
നേരത്തെ ശബരിമല സ്ത്രീപ്രവേശനവിധി റദ്ദാക്കിയ വിധിയിലൂടെയും ക്ഷേത്രാചാരങ്ങളിൽ ഇടപെടില്ലെന്ന സന്ദേശമാണ് സുപ്രീംകോടതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.