ജഡ്ജി നിയമന ശിപാർശ വൈകൽ: ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തിന്റെ ശിപാർശ കേന്ദ്രസർക്കാർ വെച്ചുതാമസിപ്പിക്കുന്നതായി ആരോപിച്ചുള്ള രണ്ട് ഹരജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

ഏറെ ഗുരുതര പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ജഡ്ജിമാരെ സ്ഥലം മാറ്റാനുള്ള ശിപാർശകൾ അംഗീകരിക്കുന്നതിലെ കാലതാമസത്തിൽ ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി മൂന്നിന് കേസ് പരിഗണിക്കവേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അഞ്ച് ജഡ്ജിമാരെ സുപ്രീം കോടതിയിൽ നിയമിക്കാനുള്ള ഡിസംബറിലെ കൊളീജിയം ശിപാർശ ഉടൻ അംഗീകരിക്കുമെന്ന് അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണി അന്ന് സുപ്രീംകോടതിയിൽ ഉറപ്പ് നൽകിയിരുന്നു.

ഫെബ്രുവരി ആറിന് ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, സഞ്ജയ് കരോൾ, പി.വി. സഞ്ജയ് കുമാർ, അഹ്‌സനുദ്ദീൻ അമാനുള്ള, മനോജ് മിശ്ര എന്നിവർ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസുമാരായ രാജേഷ് ബിന്ദാലും അരവിന്ദ് കുമാറും ഫെബ്രുവരി 13നും സത്യപ്രതിജ്ഞ ചെയ്യും.

ഇതോടെ ഒമ്പത് മാസത്തിനുശേഷം ചീഫ് ജസ്റ്റിസ് അടക്കം സുപ്രീംകോടതിക്ക് 34 ജഡ്ജിമാരുടെ മുഴുവൻ അംഗബലമാകും. ജഡ്ജിമാരുടെ നിയമനം സുപ്രീം കോടതിയും കേന്ദ്രവും തമ്മിലുള്ള ഭിന്നതകളിലേക്ക് വഴിമാറിയിരുന്നു.

Tags:    
News Summary - The Supreme Court will consider the pleas for delaying the appointment of judges today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.