ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് ഹേമന്ത് സോറൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഝാർഖണ്ഡ് മുക്തി മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ്റെ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹേമന്ത് സോറൻ്റെ ഹരജി പരിഗണിക്കുക.

അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെയുള്ള സോറൻ്റെ ഹരജിയിൽ വിധി പറയാൻ ഹൈകോടതിയെ ചുമതലപ്പെടുത്തണമെന്ന ഹരജി മെയ് 10ന് സുപ്രീം കോടതി തീർപ്പാക്കിയിരുന്നു. ഫെബ്രുവരി 29ന് വാദം പൂർത്തിയായിട്ടും ഹൈകോടതി വിധി പറയാൻ വൈകിയതിൽ പ്രതിഷേധിച്ചാണ് സോറൻ ഇപ്പോഴത്തെ ഹർജി സമർപ്പിച്ചതെന്നും മൂന്നിന് ഹൈകോടതി വിധി പ്രസ്താവിച്ചതോടെ ഹരജി നിഷ്ഫലമായെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തിങ്കളാഴ്ച പരിഗണിക്കുന്ന രണ്ടാമത്തെ ഹരജിയിൽ എല്ലാ തർക്കങ്ങളും ഉന്നയിക്കാൻ സോറന് സ്വാതന്ത്ര്യമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - The Supreme Court will hear the petition filed by Hemant Soren challenging the ED arrest on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.