ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിമൂലം നാട്ടിലെത്തിയ പ്രവാസികൾ ഗൾഫ് നാടുകളിലേക്ക് മടങ്ങുന്നതിലെ തടസ്സങ്ങൾ നീക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മേഖലയിലെ ഭരണകൂടങ്ങളുമായി നിരന്തര സമ്പർക്കം നടത്തിവരുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പാർലമെന്റിൽ അറിയിച്ചു. ഭരണാധികാരികളുമായി രണ്ടു വർഷത്തിനിടയിൽ പ്രധാനമന്ത്രി 16 ടെലിഫോൺ സംഭാഷണങ്ങൾ നടത്തി. താൻ 13 തവണയും സഹമന്ത്രി വി. മുരളീധരൻ നാലു പ്രാവശ്യവും ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചു.
ഗൾഫിലെ സാമ്പത്തികമായ തിരിച്ചുവരവ്, യാത്ര നിയന്ത്രണ ഇളവ് തുടങ്ങിയ സാഹചര്യങ്ങളിൽ ഒട്ടേറെ തൊഴിലാളികൾ തിരിച്ചുപോകുന്നുണ്ട്. കഴിയുന്നത്ര പേരെ ഗൾഫിലേക്ക് തിരിച്ചയക്കാനാണ് സർക്കാർ ശ്രമം. കൂടുതൽ എയർ ബബ്ൾ, വിസ ഇളവ് ക്രമീകരണങ്ങൾക്ക് ശ്രമിക്കുന്നുണ്ട്. അനുകൂലമായ സമീപനമാണ് എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 7.17 ലക്ഷം പ്രവാസികൾ കോവിഡ് കാലത്ത് വന്ദേഭാരത് ദൗത്യത്തിന് കീഴിൽ നാട്ടിലേക്ക് മടങ്ങിയിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.