ന്യൂഡൽഹി: ബ്രിട്ടനിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയതിനിടയിൽ, വാക്സിെൻറ പേരിലുള്ള പലവിധ തട്ടിപ്പുകൾക്കെതിരെ എല്ലാ രാജ്യങ്ങൾക്കും ഇൻറർപോളിെൻറ ജാഗ്രത നിർദേശം. ഓൺലൈനായോ അല്ലാതെയോ വാക്സിെൻറ പേരുപറഞ്ഞുള്ള സംഘടിത കുറ്റകൃത്യങ്ങൾക്കും തട്ടിപ്പുകൾക്കും സാധ്യതയുണ്ടെന്ന് 194 രാജ്യങ്ങൾക്ക് അയച്ച മുന്നറിയിപ്പിൽ ഇൻറർപോൾ ഒാർമിപ്പിച്ചു.
വ്യാജ വാക്സിനുകൾ ഉപയോഗപ്പെടുത്തിയുള്ള നിയമവിരുദ്ധമായ പരസ്യങ്ങൾ, വഞ്ചന, പണാപഹരണം എന്നിവക്കെല്ലാം വിപുലമായ അവസരമാണ് കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധി ക്രിമിനലുകൾക്കു നൽകുന്നതെന്ന് ഇൻറർപോൾ ഓർമിപ്പിച്ചു.
ആഗോള വിതരണത്തിന് അംഗീകാരംകിട്ടാൻ പാകത്തിൽ നിരവധി കോവിഡ് വാക്സിനുകൾ തയാറായി വരുന്നുണ്ട്. ഇവയുടെ വിതരണത്തിന് സുരക്ഷിതമായ ശൃംഖല അതതു രാജ്യങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. വ്യാജന്മാരെയും അനധികൃത വെബ്സൈറ്റുകളെയും കണ്ടെത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പും പൊലീസ്, അന്വേഷണ സംവിധാനങ്ങളുമാണ് ഉണർന്നുപ്രവർത്തിക്കേണ്ടത്. വ്യക്തിയുടെയും സമൂഹത്തിെൻറയും സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധവേണം.
വിതരണപദ്ധതി സർക്കാർ തയാറാക്കി വരുന്നതിനിടയിൽ, വിതരണ ശൃംഖലയിൽ കടന്നുകയറാൻ ക്രിമിനൽ സംഘങ്ങൾ ശ്രമിക്കുന്നുണ്ട്. സംശയത്തിന് ഇടനൽകാത്ത വ്യക്തികളെ ഇതിന് ദുരുപയോഗിക്കാനും സാധ്യതയേറെ. പ്രതിരോധ മരുന്നിെൻറ സമാന്തര നിർമാണ വിതരണത്തിനും സാധ്യതയുണ്ട്. ഓൺലൈനിൽ മരുന്നും മെഡിക്കൽ സാമഗ്രികളും വാങ്ങുന്നതിൽ ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോടും ഇൻറർപോൾ ആവശ്യപ്പെട്ടു.
ഓൺലൈൻ ഫാർമസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 3,000ത്തിൽപരം വെബ്സൈറ്റുകളെങ്കിലും വ്യാജ മരുന്നുകളും മറ്റും വിതരണം ചെയ്യുന്നുണ്ടെന്ന് ഇൻറർപോളിെൻറ സൈബർ ക്രൈം യൂനിറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതു വഴി സാമ്പത്തിക തട്ടിപ്പും നടക്കുന്നുവെന്ന് ആഗോള അന്വേഷക സ്ഥാപനം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.