ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൗരന്മാർക്കും വാക്സിൻ സൗജന്യമായി വിതരണം ചെയ്യാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നിയമസഭാകക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ സുപ്രീംകോടതിയിൽ. വിവേചനപരവും ഏകപക്ഷീയവുമായ കേന്ദ്രസർക്കാറിെൻറ വാക്സിൻ നയം റദ്ദാക്കണമെന്നും സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷയിൽ മുനീർ ആവശ്യപ്പെട്ടു.
നേരത്തെ ഇൗ ആവശ്യം ഉന്നയിച്ച് മുനീർ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാൽ ഹൈകോടതി പരിഗണനക്കെടുത്തില്ല. സൗജന്യമായി കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിന് 35,000 കോടി രൂപ 2021-22 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റിൽ നീക്കിെവച്ചിട്ടുണ്ടന്ന് ഹരജിയിൽ പറഞ്ഞു. ഇത് കൂടാതെ പി.എം കെയേഴ്സ് ഫണ്ടിൽനിന്നടക്കം സൗജന്യ വാക്സിൻ വിതരണത്തിന് പണം വിനിയോഗിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.