ഡ​ൽ​ഹി​ക്ക​ടു​ത്ത്​ മേ​വാ​ത്തി​ലെ പ്ര​ഫ. സി​ദ്ദീ​ഖ് ഹ​സ​ൻ നോ​ള​ജ്​ വി​ല്ലേ​ജി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ സ്​​കൂ​ൾ

പ്രഫ. സിദ്ദീഖ്​ ഹസ​ന് സ്​മാരകമായി അറിവി​െൻറ ഗ്രാമം ഉയരുന്നു

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി യ​ത്​​നി​ച്ച സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വും വി​ഷ​ൻ 2016, 2026 സം​രം​ഭ​ങ്ങ​ളു​ടെ മു​ഖ്യ സം​ഘാ​ട​ക​നു​മാ​യ പ്ര​ഫ. കെ.​എ. സി​ദ്ദീ​ഖ് ഹ​സ​ന്​ സ്​​മാ​ര​ക​മാ​യി അ​റി​വി​െൻറ ഗ്രാ​മ​മു​യ​രു​ന്നു. ഹ​രി​യാ​ന​യി​ലെ മേ​വാ​ത്തി​ൽ ഇ​തി​നാ​യു​ള്ള പ​ദ്ധ​തി​ക്ക്​ ന്യൂ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന ഹ്യൂ​മ​ൻ വെ​ൽ​െ​ഫ​യ​ർ ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി അം​ഗീ​കാ​രം ന​ൽ​കി.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ലം ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ച്ച്​ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​യ സി​ദ്ദീ​ഖ് ഹ​സ​ൻ, ഉ​ത്ത​രേ​ന്ത്യ​യി​ലും വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച്​ മ​റ്റു പ​ദ്ധ​തി​ക​ൾ​ക്കും ഫൗ​േ​ണ്ട​ഷ​ൻ അം​ഗീ​കാ​രം ന​ൽ​കി. മേ​വാ​ത്തി​ലെ മ​റോ​റ ഗ്രാ​മ​ത്തി​ലെ ​25 ഏ​ക്ക​ർ സ്​​ഥ​ല​ത്താ​ണ്​​ റ​സി​ഡ​ൻ​ഷ്യ​ൽ സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള സ്‌​കൂ​ളു​ക​ൾ, കോ​ള​ജ്, കോ​ച്ചി​ങ് സെൻറ​ർ, അ​നാ​ഥാ​ല​യം, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ-​പ​രി​ശീ​ല​ന കേ​ന്ദ്രം, മെ​ഡി​ക്ക​ൽ സെൻറ​ർ, ക​മ്യൂ​ണി​റ്റി സെൻറ​ർ തു​ട​ങ്ങി​യ​വ ഉ​ൾ​ക്കൊ​ള്ളു​ന്ന 'പ്ര​ഫ. സി​ദ്ദീ​ഖ് ഹ​സ​ൻ നോ​ള​ജ്​ വി​ല്ലേ​ജ്' യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പി​ന്നാ​ക്ക ജി​ല്ല​യാ​യി 2018ൽ ​നി​തി ആ​യോ​ഗ് പ്ര​ഖ്യാ​പി​ച്ച​ത്​ മേ​വാ​ത്തി​നെ​യാ​ണ്.

ന്യൂ​ന​പ​ക്ഷ-​പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ/​എ​ൻ.​ജി.​ഒ​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് പ്ര​ഫ. സി​ദ്ദീ​ഖ് ഹ​സ​ൻ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ന​ൽ​കും. ദേ​ശീ​യ ത​ല​ത്തി​ലാ​യി​രി​ക്കും അ​വാ​ർ​ഡ്. സ​ന്ന​ദ്ധ​ത​യും, നേ​തൃ​ഗു​ണ​വും, ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​വു​മു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ഫ. സി​ദ്ദീ​ഖ് ഹ​സ​ൻ സ്‌​കോ​ള​ർ​ഷി​പ്​ ഏ​ർ​പ്പെ​ടു​ത്തും.

ദേ​ശീ​യ ത​ല​ത്തി​ൽ 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്ര​തി​വ​ർ​ഷം സ്‌​കോ​ള​ർ​ഷി​പ്​ ന​ൽ​കു​ക. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തേ​ക്കു കൊ​ണ്ടു വ​രു​ന്ന​തി​നും ഭാ​വി​യി​ൽ സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്പെ​ടു​ന്ന ത​ര​ത്തി​ൽ അ​വ​രെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നും ല​ക്ഷ്യം വെ​ക്കു​ന്ന​താ​ണ് ഈ ​സ്‌​കോ​ള​ർ​ഷി​പ്​ പ​ദ്ധ​തി. ഉ​ത്ത​രേ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ പി​ന്നാ​ക്ക മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​തു​രാ​ല​യ​ങ്ങ​ൾ, തൊ​ഴി​ൽ-​സേ​വ​ന സം​രം​ഭ​ങ്ങ​ൾ, സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക​ൾ, മാ​തൃ​കാ ഗ്രാ​മ​ങ്ങ​ൾ, ക​മ്യൂ​ണി​റ്റി സെൻറ​റു​ക​ൾ, പ​ര​സ്പ​ര സ​ഹാ​യ സം​ഘ​ങ്ങ​ൾ തു​ട​ങ്ങി സി​ദ്ദീ​ഖ്​ ഹ​സ​ൻ തു​ട​ങ്ങി​വെ​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നും ഫൗ​ണ്ടേ​ഷ​ൻ തീ​ര​ു​മാ​നി​ച്ചു.

Tags:    
News Summary - The Village of Knowledge is rising in memory of Prof. Siddique Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.