കുളത്തിലേക്ക് ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ ഭർത്താവും മുങ്ങി മരിച്ചു

മംഗളൂരു: വീട്ടിലെ ടെലിവിഷൻ വിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുളത്തിലേക്ക് ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ ഭർത്താവും മുങ്ങി മരിച്ചു. കാർക്കള യെല്ലപ്പൂരിൽ ഇമ്മാനുവൽ സിദ്ധി(40), ഭാര്യ യശോദ (32) എന്നിവരാണ് മരിച്ചത്.

വഴക്കിട്ട ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയോടി കുളത്തിൽ ചാടിയ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ യുവാവും മുങ്ങിപ്പോവുകയായിരുന്നു. മുംബൈയിൽ ഹോട്ടൽ വ്യവസായിയുടെ തോട്ടത്തിലെ തൊഴിലാളിയാണ് ഇമ്മാനുവൽ സിദ്ധി.

കാർക്കള ഡിവൈ.എസ്.പി അരവിന്ദ് കൽകുജ്ജി, റൂറൽ പോലീസ് സബ് ഇൻസ്പെക്ടർ തേജസ്വി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ താലൂക്ക് ഗവ.ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - The young woman who jumped into the pool and her husband who came to save her drowned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.