വീട്ടില്‍ നിന്ന് കവര്‍ന്ന 99 പവൻ തിരിച്ചെത്തിച്ചു,ലോക്കറില്‍ സൂക്ഷിക്കണമെന്ന കുറിപ്പോടെ

മംഗളൂരു: വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്ത 99 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടാക്കള്‍ ഉടമക്ക് എത്തിച്ചു. കഴിഞ്ഞ ദിവസം കങ്കനടി പൊലീസ് പരിധിയില്‍ അഡുമറോളി മാരികാംബ ക്ഷേത്ര പരിസരത്തെ ശേഖര്‍ കുന്ദറിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മെക്കാനിക്കായ ശേഖറും മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പില്‍ ഉദ്യോഗസ്ഥയായ തിലോത്തമയും വീട് പൂട്ടി പുറത്തുപോയ പകല്‍ സമയത്ത് കയറിയ കള്ളന്മാര്‍ ആഭരണങ്ങളും 13000 രൂപയും കവരുകയായിരുന്നു.

ബൈക്കിലെത്തിയവര്‍ മുറ്റത്തേക്ക് എറിഞ്ഞ പൊളിത്തീന്‍ കവര്‍ കവര്‍ച്ച നടന്ന വീട്ടുകാര്‍  പരിശോധിച്ചപ്പോള്‍ കടലാസില്‍ പൊതിഞ്ഞ നിലയില്‍ നഷ്ടപ്പെട്ട സ്വര്‍ണവും കൂടെ ഒരു കുറിപ്പും കണ്ടെത്തി. ‘ആഭരണ മോഷണം അബദ്ധമായി.ഇത്രയും സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല.ബാങ്ക് ലോക്കറില്‍ വെച്ചുകൂടെ നിങ്ങള്‍ക്ക്?’ എന്നായിരുന്നു മോഷ്​ടാക്കൾ കുറിച്ചിരുന്നത്​. എന്നാൽ പണം തിരിച്ചുകിട്ടിയിട്ടില്ല. 

കേസ് അന്വേഷിക്കുന്ന കങ്കനടി പൊലീസ് കവര്‍ച്ചയോടൊപ്പം മുതല്‍ തൊണ്ടിയാവാതെ തിരിച്ചേല്‍പ്പിച്ചതും അന്വേഷിക്കുന്നുണ്ട്​.

Tags:    
News Summary - theft- thief returns 99 pavan gold to owners- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.