ന്യൂഡൽഹി: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ലക്ക് വീർപ്പുമുട്ടുന്നെങ്കിൽ രാജ്യം വിടാമെന്ന് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. കശ്മീരികൾ അവകാശങ്ങൾക്കുവേണ്ടി കർഷകപ്രക്ഷോഭത്തിന് സമാനമായ സമര മാർഗങ്ങളിലേക്ക് തിരിയേണ്ടിവരുമെന്ന് ഫാറൂഖ് അബ്ദുല്ല പരാമർശിച്ചതാണ് ആർ.എസ്.എസ് നേതാവിനെ ചൊടിപ്പിച്ചത്.
അദ്ദേഹം ആഗ്രഹിക്കുന്നത് സമാധാനമല്ല മറിച്ച് കലാപമാണെന്ന് ഇന്ദ്രേഷ്കുമാർ പരിഹസിച്ചു. തുടർന്നാണ് രാജ്യംവിടാനുള്ള ഉപദേശം. പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മഹബൂബ മുഫ്തിയെയും വെറുതെ വിട്ടില്ല. നുണ പറച്ചിൽ ഫാഷനായെടുത്തവരാണ് മഹബൂബയെന്നാണ് പരിഹാസം. രണ്ടുപേരും പ്രകോപനരാഷ്ട്രീയം അവസാനിപ്പിച്ച് ഐക്യവും അഖണ്ഡതയും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: ജമ്മു-കശ്മീരിൽ നിരപരാധികളെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ഡൽഹിയിൽ ധർണ നടത്തി. കശ്മീരിൽ പ്രതിഷേധം അനുവദിക്കാത്തതിനാലാണ് രാജ്യതലസ്ഥാനത്ത് എത്തിയതെന്നും മഹ്ബൂബ വ്യക്തമാക്കി. കശ്മീരിൽ പ്രതിഷേധം നടത്താനൊരുങ്ങിയാലുടൻ വീട്ടു തടങ്കലിലാക്കുകയാണ് സർക്കാറെന്നും അവർ ആരോപിച്ചു. നാഗാലാൻഡിൽ ഗ്രാമീണർ കൊല്ലപ്പെട്ടപ്പോൾ ഉടൻതന്നെ കേസെടുക്കാൻ തയാറായ സർക്കാർ കശ്മീരിൽ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നില്ലെന്നും അവർ ചോദിച്ചു.
ഫോട്ടോയെടുക്കാൻ മാസ്ക് മാറ്റണമെന്ന് മാധ്യമപ്രവർത്തകർ അഭ്യർഥിച്ചപ്പോൾ, 'അതിെൻറ പേരിൽ തനിക്കെതിരെ യു.എ.പി.എ ചുമത്തിയേക്കും' എന്നു പറഞ്ഞ് മഹ്ബൂബ അഭ്യർഥന നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.