ന്യൂഡൽഹി: കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾ തൽക്കാലം ഉണ്ടാകില്ല. വിമാന ദുരന്തം അന്വേഷിച്ച സമിതിയുടെ റിപ്പോർട്ടിലെ സാങ്കേതിക വശങ്ങൾ പരിശോധിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന കാര്യത്തിൽ ശിപാർശ നൽകാൻ വ്യോമയാന അതോറിട്ടിയോട് ബന്ധപ്പെട്ടവർ നിർദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടുത്ത ഏതാനും മാസത്തേക്ക് വലിയ വിമാനങ്ങൾക്ക് അനുമതി നൽകില്ലെന്നാണ് സൂചന.
അതേസമയം, കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ അനുവദിക്കുന്നതിൽ അനാവശ്യ കാലതാമസം സൃഷ്ടിക്കുകയാണെന്ന് വ്യോമയാന അതോറിട്ടിയിൽതന്നെ അഭിപ്രായമുണ്ട്. പൈലറ്റിെൻറ വീഴ്ചയാണ് വിമാനാപകടത്തിന് കാരണമെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയത്. വലിയ വിമാനങ്ങൾ ഇറങ്ങുന്നതിലുള്ള അസൗകര്യമല്ല ചൂണ്ടിക്കാണിച്ചത്. വലിയ വിമാനങ്ങൾ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പരിശോധന കഴിഞ്ഞതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.