മുംബൈ: സംവരണത്തിൽ മുസ്ലിംകളെ തഴഞ്ഞ് മഹാരാഷ്ട്ര സർക്കാർ. മറാത്ത സംവരണ ബിൽ സഭയിൽ വരുമ്പോൾ അജിത് പവാർ പക്ഷ എൻ.സി.പി ഭാഗമായ സർക്കാർ തങ്ങളെയും പരിഗണിക്കുമെന്ന് സംസ്ഥാനത്തെ മുസ്ലിംകൾ പ്രതീക്ഷ പുലർത്തിയിരുന്നു. മുസ്ലിംകൾക്ക് സംവരണം വേണമെന്ന് കഴിഞ്ഞ ദിവസം പാർട്ടി ന്യൂനപക്ഷ സെല്ലിന്റെ യോഗത്തിൽ അജിത് പവാർ ആവശ്യപ്പെട്ടിരുന്നു.
മറാത്ത സംവരണ ആവശ്യം ഉയർന്നപ്പോഴും അജിത് പവാർ ഈ ആവശ്യം ഉന്നയിച്ചിരുന്നു. 2014ൽ കാലാവധി പൂർത്തിയാകുന്നതിന് തൊട്ടുമുമ്പ് അന്നത്തെ കോൺഗ്രസ്-എൻ.സി.പി സഖ്യ സർക്കാർ തൊഴിലിലും വിദ്യാഭ്യാസത്തിലും മറാത്തകൾക്ക് 16 ശതമാനവും മുസ്ലിംകൾക്ക് അഞ്ച് ശതമാനവും സംവരണം കൊണ്ടു വന്നിരുന്നു. ആ വർഷം ബി.ജെ.പി അധികാരത്തിൽ വന്നതോടെ മുസ്ലിം സംവരണം റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.