കൊൽക്കത്ത: ബി.ജെ.പിയേക്കാൾ വർഗീയമായ പാർട്ടി ഇന്ത്യയിലില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്കെതിരെ നിൽക്കുന്ന മറ്റ് പാർട്ടികളുമായി താൻ ചർച്ചകൾ നടത്തുന്നുണ്ട്. ഹാർദിക് പേട്ടൽ ഉൾപ്പടെയുള്ളവരുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെ മൂന്നാം മുന്നണിയുണ്ടാക്കുകയാണ് ലക്ഷ്യമെന്നും മമത പറഞ്ഞു.
സ്വന്തം എം.പിമാർ എതിർത്ത് വോട്ട് ചെയ്യുമെന്ന ഭയം മൂലമാണ് അവിശ്വാസ പ്രമേയങ്ങൾ കേന്ദ്രസർക്കാർ പരിഗണനക്കെടുക്കാത്തത്. ജുഡീഷ്യറിയെ സംബന്ധിച്ച അഭിപ്രായം നാല് സുപ്രീംകോടതി ജഡ്ജിമാരുടെ അവഗണിക്കാനാവില്ല. ചീഫ് ജസ്റ്റിസിെൻറ ഇംപീച്ച്മെൻറ് വിഷയം മറ്റ് പാർട്ടികളും പരിഗണിക്കണമെന്നും മമത ആവശ്യപ്പെട്ടു.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടികാഴ്ച നടത്തുന്നതിനായി മമത തിങ്കളാഴ്ച രാത്രി ഡൽഹിയിലെത്തിയിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കെതിരെ മൂന്നാം മുന്നണി രൂപീകരിക്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കമിടുകയാണ് മമതയുടെ യാത്രയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.