ലഖ്നോ: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ വിമർശനവുമായി ശിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി. ഐ.എസ് തലവൻ അബുബക്കർ-അൽ-ബാഗ്ദാദിയും അസദുദ്ദീൻ ഉവൈസിയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആയുധങ്ങളിലൂടെയും വെടിയുണ്ടയിലൂടേയുമാണ് ബാഗ്ദാദി തീവ്രവാദപ്രചാരണം നടത്തുന്നത്. ഉവൈസി പ്രസംഗങ്ങളിലൂടെയാണ് തീവ്രവാദം വളർത്തുന്നത്. മുസ്ലിംകളെ തീവ്രവാദത്തിലേക്ക് കൊണ്ടു വരാനാണ് ഉവൈസിയുടെ ശ്രമം. മുസ്ലിം വ്യക്തിനിയമ ബോർഡ് ഉവൈസിയെ വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാബരി തർക്കത്തിലെ സുപ്രീംകോടതി വിധിയെ കുറിച്ചുള്ള ഉൈവസിയുടെ പ്രസ്താവന മുൻനിർത്തിയായിരുന്നു ചെയർമാെൻറ പരാമർശം.
അതേസമയം, സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ഉവൈസിയുടെ പരാമർശങ്ങൾക്കെതിരെ പൊലീസിന് പരാതി ലഭിച്ചിരുന്നു. ബാബരി കേസിലെ വിധിയെ സ്വാഗതം ചെയ്യുന്ന സമീപനമാണ് ശിയ വഖഫ് ബോർഡ് ചെയർമാൻ സ്വീകരിച്ചത്. രാമക്ഷേത്ര നിർമാണത്തിനായി അദ്ദേഹം 50000 രൂപ സംഭാവന നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.