മുംബൈ: രാമക്ഷേത്ര നിർമ്മാണത്തിനായി പോരാടി മരിച്ചവരുടെ ഓർമക്കായി സ്മാരകം വേണമെന്ന് ശിവസേന. അമർ ജവാൻ ജ്യോ തിയുടെ മാതൃകയിൽ അയോധ്യയിൽ സ്മാരകം വേണമെന്നാണ് ശിവസേനയുടെ ആവശ്യം. മുഖപത്രമായ സാമ്നയിൽ എഴുതിയ എഡിറ്റോറിയ യിലാണ് പരാമർശം.
രാമക്ഷേത്രത്തിനായി നിരവധി പേർ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. അമർ ജവാൻ ജ്യോതിയിലെ പോലെ രാമക്ഷേത്രത്തിനായി മരണം വരിച്ചവരുടെ പേരുകൾ സ്മാരകത്തിൽ എഴുതണം. സരയു നദിയുടെ തീരത്താണ് സ്മാരകം ഉയരേണ്ടതെന്നും സാമ്ന ആവശ്യപെടുന്നു. രാമക്ഷേത്രത്തിനായി പ്രവർത്തിച്ച ശിവസേന ഉൾപ്പടെയുള്ള ഹിന്ദു സംഘടനകളെ ആദരിക്കണം.
രാമക്ഷേത്ര പ്രക്ഷോഭത്തിെൻറ മുൻ നിരയിൽ ശിവസൈനികരുമുണ്ടായിരുന്നു. അത് രാഷ്ട്രീയ നേട്ടത്തിനായി ശിവസേന ഉപയോഗിച്ചിട്ടില്ല. എന്നാൽ, ബി.ജെ.പി രാമക്ഷേത്ര പ്രക്ഷോഭങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയായിരുന്നു. രാമക്ഷേത്രത്തിെൻറ ഭൂമി പൂജക്ക് ബി.ജെ.പി നേതാക്കളെ മാത്രം ക്ഷണിച്ചാൽ പോരെന്നും സാമ്ന മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.