ഉത്തർപ്രദേശിലെ മീററ്റിലെ വീട്ടിൽ ഗണേശ വിഗ്രഹം സ്ഥാപിച്ചതിന് മുസ്ലീം പുരോഹിതന്മാരിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് ബി.ജെ.പി നേതാവ് റൂബി ഖാൻ. രാമക്ഷേത്രത്തിന് തറക്കല്ലിടുകയും തന്റെ വീട്ടിൽ ആരാധന നടത്തുകയും ചെയ്തപ്പോൾ തനിക്കെതിരെ ഫത്‍വ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
"ഞാൻ ഏഴ് ദിവസത്തേക്ക് എന്റെ വീട്ടിൽ ഗണേശ വിഗ്രഹം സ്ഥാപിച്ചു. അത് ശ്രദ്ധയോടെ നിമജ്ജനം ചെയ്യും. രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ടതിന് ശേഷവും ഞാൻ എന്റെ വീട്ടിൽ ആരാധിച്ചു. അതിനുശേഷം എനിക്കെതിരെ ഫത്‍വ പുറപ്പെടുവിച്ചു" -അവർ പറഞ്ഞു. "അവരെല്ലാം എനിക്കെതിരെ നിലയുറപ്പിച്ചു. ഇപ്പോൾ ഈ ആളുകൾ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു. എനിക്ക് ഭീഷണികൾ വരുന്നു. ഞാൻ ഭയപ്പെടേണ്ട ആളല്ല. ഞാൻ ഗണേശനെ നിമജ്ജനം ചെയ്യും. എന്റെ ഭർത്താവ് എന്റെ കൂടെയുണ്ട്" -അവർ പറഞ്ഞു.
മുമ്പും തന്നെ അവർ ലക്ഷ്യമിട്ടിരുന്നതായി അവർ പറഞ്ഞു. റൂബിയുടെ ഗണേശ വിഗ്രഹ ആരാധനക്കെതിരെ ദയൂബന്ദ് മുഫ്തി അർഷാദ് ഫാറൂഖി നേരത്തേ അഭിപ്രായപ്രകടനം നടത്തിയിരുന്നു. മുസ്‍ലിംകൾ വിഗ്രഹാരാധന നടത്തുന്നത് അനിസ്‍ലാമികം ആണെന്നായിരുന്നു ഫത്‍വ. അതേസമയം, ആരാണ് തന്നെ ഭീഷണിപ്പെടുത്തിയത്, എവിടെയുള്ളവരാണ് എന്ന കാര്യങ്ങൾ ഒന്നും വ്യക്തമാക്കാൻ റൂബി ഖാൻ തയ്യാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.