ന്യൂഡൽഹി: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ വിമർശനമുന്നയിച്ച് മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ ജനതക്ക് ബി.ജെ.പി തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നുവെന്നായിരുന്നു ആേരാപണം. സൗജന്യ ഭക്ഷ്യധാന്യം നൽകാെമന്ന് ബി.ജെ.പി പറയുന്നു, എന്നാൽ അതൊന്നും നടപ്പാക്കാൻ പോകുന്നില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
ബങ്കുര ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. പുറത്തുനിന്നുള്ളവരുടെ പാർട്ടിയാണ് ബി.ജെ.പി. സംസ്ഥാനത്ത് ഗുണ്ടകളെ ഉപയോഗിച്ച് ഭീകരത സൃഷ്്ടിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
'ബി.ജെ.പി ഗുണ്ടകൾ നിങ്ങളുടെ വീടുകളിലെത്തുകയും അവരുടെ പാർട്ടിക്ക് വോട്ട് ചോദിക്കുകയും ചെയ്യും. അവർ നിങ്ങളെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ തുരത്തിയോടിക്കാനായി വീട്ടുപകരണങ്ങൾ കൈയിൽ കരുതണം' -മമത പറഞ്ഞു.
എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്ന് ബി.െജ.പി ഉത്തരവിറക്കും. ബി.ആർ. അംബേദ്കറിനേക്കാൾ വലുതാണ് നരേന്ദ്രമോദിയെന്ന് അവർ ധരിപ്പിക്കും. നിങ്ങൾ കണ്ടില്ലേ ഗുജറാത്തിൽ എങ്ങനെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മോദിയെന്നായെന്ന്? ഒരിക്കൽ അവർ നമ്മുടെ രാജ്യത്തിന്‍റെ പേരും മാറ്റും. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വിൽക്കും -മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.