താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഹനുമാൻ ക്ഷേത്രത്തിൽ മോഷണം. ഹനുമാൻ വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട് നമസ്കരിക്കുകയും പ്രാർഥിക്കുകയും ചെയ്ത ശേഷമായിരുന്നു മോഷണം. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
താനെയിലെ ഖോപത് പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തിൽ നവംബർ ഒമ്പതിനായിരുന്നു സംഭവം. ക്ഷേത്രത്തിന്‍റെ വാതിൽ പൊളിച്ച് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. ശേഷം പണപ്പെട്ടിയിൽനിന്ന് 1000 രൂപ കവർന്നു. വിഡിയോയിൽ മോഷ്ടാവ് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതും വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട് നമസ്കരിക്കുന്നതും കാണാനാകും.
മോഷണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശനിയാഴ്ച നൗപദ പൊലീസ് പ്രതിയെ പിടികൂടി. ഇയാളിൽനിന്ന് മോഷണം പോയ പണം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ക്ഷേത്ര മേൽേനാട്ടക്കാരന്റെ പരാതിയിൽ െപാലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.