കശ്മീർ സാധാരണ നിലയിലല്ല -രാഹുൽ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ പ്രവേശിക്കാൻ തങ്ങളെ അനുവദിക്കാത്തതിലൂടെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് തെളിഞ് ഞിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി. കശ്മീരിലെത്തി സാഹചര്യങ്ങൾ വിലയിരുത്താൻ ഗവർണർ ക്ഷണിച്ചതനുസരിച്ചാണ് താനും പ് രതിപക്ഷ നേതാക്കളും സന്ദർശനത്തിന് തയാറായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നേരത്തെ, ശ്രീനഗർ വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിയെയും കൂടെയുള്ള നേതാക്കളെയും തടയുകയും തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കശ്മീരിലെ സാഹചര്യം നേരിട്ട് കണ്ട് മനസിലാക്കാൻ തങ്ങളെ അനുവദിച്ചില്ല. ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യുകയും മർദിക്കുകയും ചെയ്തു. കശ്മീർ സാധാരണ നിലയിലല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത് -രാഹുൽ പറഞ്ഞു.

ഗവർണറാണ് തന്നെ കശ്മീർ സന്ദർശിക്കാൻ ക്ഷണിച്ചത്. കശ്മീരിലെ സാഹചര്യം സാധാരണഗതിയിലാണെന്നും നേരിട്ട് കണ്ട് മനസിലാക്കാൻ വിമാനം അയക്കാമെന്നുമാണ് ഗവർണർ പറഞ്ഞത്. വിമാനം വേണ്ടെന്നും കശ്മീരിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നൽകിയാൽ മതിയെന്നും താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു -രാഹുൽ ചൂണ്ടിക്കാട്ടി.

അതേസമയം, രാഹുൽ ഗാന്ധി ഇപ്പോൾ കശ്മീർ സന്ദർശിക്കേണ്ട ആവശ്യമില്ലെന്നും സന്ദർശനം രാഷ്ട്രീയപ്രേരിതമാണെന്നും ഗവർണർ സത്യപാൽ മലിക് ആരോപിച്ചിരുന്നു.

രാഹുലിനെ കൂടാതെ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ ഗു​ലാം ന​ബി ആ​സാ​ദ്, ആ​ന​ന്ദ്​ ശ​ർ​മ, സി.​പി.​എം ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​ രാ​ജ, ആ​ർ.​ജെ.​ഡി നേ​താ​വ്​ മ​നോ​ജ്​ ഝാ ​തു​ട​ങ്ങി​യ​വ​രാ​ണ്​ കശ്മീർ സന്ദർശിക്കാൻ എത്തിയത്.

Tags:    
News Summary - Things Not Normal In J&K: Rahul Gandhi On Being Sent Back From Srinagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.