ന്യൂഡൽഹി: കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിെൻറ മൂന്നാം ഘട്ടം മാർച്ചോടെ തുടങ്ങും. ഈ ഘട്ടത്തിൽ 50 വയസ് പൂർത്തിയായവർക്കാണ് മരുന്ന് നൽകുക. വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ ലോക്സഭയിൽ പറഞ്ഞതാണിക്കാര്യം.
പ്രതിരോധ മരുന്നിനായി ബജറ്റിൽ 35,000കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആവശ്യെമങ്കിൽ തുക വർധിപ്പിക്കാമെന്ന് ധനകാര്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും ഹർഷ് വർധൻ അറിയിച്ചു.
ജനുവരി 16നാണ് പ്രതിരോധ മരുന്ന് വിതരണത്തിെൻറ ഒന്നാം ഘട്ടം ആരംഭിച്ചത്. ഒരു കോടി ആരോഗ്യപ്രവർത്തകർക്കാണ് മരുന്ന് നൽകിയത്. രണ്ടാം ഘട്ട വിതരണം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഫെബ്രുവരി രണ്ടിന് തുടങ്ങിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന രണ്ട് കോടിയേളം പേർക്കാണ് രണ്ടാം ഘട്ടത്തിൽ മരുന്ന് നൽകുന്നത്. മരുന്ന് നൽകലിെൻറ ഒന്നും രണ്ടും ഘട്ടങ്ങൾ കഴിഞ്ഞാൽ അടുത്ത മാസത്തോടെ 50 വയസ് കഴിഞ്ഞവർക്കായി മൂന്നാം ഘട്ട വിതരണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മരുന്ന് നൽകലിെൻറ മൂന്നാംഘട്ടത്തിന് തുടക്കം കുറിക്കുന്ന കൃത്യമായ തീയതി ഇപ്പോൾ പ്രഖ്യാപിക്കുകയെന്നത് പ്രയാസകരമാണ്. എന്നാൽ അത് മാർച്ചിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തേയോ ആഴ്ച തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.