കാര്യങ്ങള്‍ മോശമാണ്; ഡല്‍ഹിയില്‍ ഇത് കോവിഡിന്റെ മൂന്നാം തരംഗം -കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇത് കോവിഡിന്റെ മൂന്നാം തരംഗമാണെന്നും കാര്യങ്ങള്‍ മോശമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മുഖാവരണം ധരിക്കുന്നത് ശീലമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

മാസ്‌ക് ധരിക്കാത്തവര്‍, അല്ലെങ്കില്‍ തെറ്റായ രീതിയില്‍ ധരിക്കുന്നവര്‍ എന്നിങ്ങനെ ധാരാളം ആളുകളെ ഞാന്‍ ദിവസവും കാണുന്നു. മൂക്കും വായയും തുറന്നിടുന്നു. അതുകൊണ്ട് കാര്യമില്ല. കോവിഡിന് ദരിദ്രര്‍, സമ്പന്നര്‍, ചെറുപ്പക്കാര്‍, വൃദ്ധര്‍, പുരുഷന്‍, സ്ത്രീ എന്നിങ്ങനെ വിവേചനമൊന്നുമില്ല. അത് ആര്‍ക്കും വരാം -കെജ്രിവാള്‍ പറഞ്ഞു.

ശൈത്യകാലത്ത് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ പ്രശ്‌നവും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ദേശീയ തലസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ച കാര്യം കഴിഞ്ഞ ദിവസം കെജ്രിവാള്‍ അറിയിച്ചിരുന്നു. ഏതാനും ദിവസങ്ങളില്‍ കോവിഡ് ബാധിതര്‍ വര്‍ധിച്ചതോടെയാണ് മൂന്നാം തരംഗം മുഖ്യമന്ത്രി സ്ഥിരീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.