'ഈ കരിക്ക്​ ഞാനിങ്ങെടുക്കുവാ'-തെങ്ങിൽനിന്ന്​ കരിക്ക്​ ​െപാട്ടിച്ച് കുടിക്കുന്ന തത്തമ്മ താരമായി

ദാഹിച്ചാൽ തെങ്ങിൻ കയറി ഒരു കരിക്ക്​ തന്നെ കുടിക്കണം. തെങ്ങിൻ മുകളിലെത്തി കരിക്ക്​ ​െപാട്ടിച്ച്​ അവിടെവെച്ചുതന്നെ യാതൊരു കൂസലുമില്ലാതെ കുടിച്ച​ുതീർക്കുന്ന തത്തയാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

ഏഷ്യയിൽ കണ്ടുവരുന്ന നീലയും മഞ്ഞയും നിറമുള്ള വലിയ തത്ത ഒാലയിലിരുന്ന്​ ഇളം കരിക്ക്​​ തെങ്ങിൽനിന്ന്​ പൊട്ടിച്ചെടുത്തശേഷം ചുണ്ടുകൊണ്ട്​ പുറം തോട്​ കളഞ്ഞ്​ മുകളിലേക്ക്​ ഉയർത്തി കുടിക്കുന്നതുമാണ്​ വിഡിയോ. ഇന്ത്യൻ ഫോറസ്​റ്റ്​ സർവിസ്​ ഉദ്യോഗസ്​ഥനായ സുശാന്ത നന്ദയാണ്​ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​. ആരാണ്​ കരിക്ക്​ വെള്ളം കുടിക്കാൻ ഇഷ്​ടപ്പെടാത്തത്​ എന്ന കുറി​േപ്പാടെയാണ്​ വിഡിയോ ​ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​.

20,000ത്തിൽ അധികം പേരാണ്​ വിഡിയോ ഇതുവരെ കണ്ടത്​. വിഡിയോ കണ്ടവരെല്ലാം അതിശയം പങ്കുവെക്കുകയും ചെയ്​തു. 

Tags:    
News Summary - Thirsty parrot drinks coconut water viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.