ബംഗളൂരു: ജീവനക്കാരുടെ തൊഴിൽ ദിനങ്ങളുടെ എണ്ണം കുറച്ച് കമ്പനി. ടാസ് എന്ന സൈബർ സെക്യൂരിറ്റി കമ്പനിയാണ് ജീവനക്കാരുടെ ഒരാഴ്ചയിലെ തൊഴിൽദിനങ്ങളുടെ എണ്ണം നാലാക്കി നിജപ്പെടുത്തിയത്. തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനാണ് തീരുമാനമെന്നാണ് കമ്പനി വിശദീകരണം.
തൊഴിലാളികൾക്ക് കൂടുതൽ സന്തോഷകരമായ തൊഴിൽസാഹചര്യമൊരുക്കുക എന്നത് ലക്ഷ്യമിട്ടാണ് മാറ്റമെന്ന് കമ്പനി പ്രതികരിച്ചു. കമ്പനി നടത്തിയ ആഭ്യന്തര സർവേയിൽ 80 ശതമാനം ജീവനക്കാരും തീരുമാനത്തെ അനുകൂലിച്ചു. തൊഴിൽ ദിനങ്ങൾ കുറക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ സമയം ജോലിയെടുക്കാൻ അവരെല്ലാം തയാറായിയെന്നും കമ്പനി വ്യക്തമാക്കി.
യുവാക്കാളായ ജീവനക്കാരുള്ള പുതിയൊരു കമ്പനിയാണ് ഞങ്ങളുടേത്. ജീവനക്കാരുടെ വർക്ക് ലൈഫ് ബാലൻസ് ഉറപ്പാക്കാൻ ഞങ്ങൾക്ക് എന്ത് പരീക്ഷണവും നടത്താം. ഇത് മറ്റ് പല കമ്പനികൾക്കും മാതൃകയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി സി.ഇ.ഒ ത്രിഷാന്ത് അറോറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.