‘ഇത് മുസ്‍ലിംകളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം, മോദി ഭരണത്തിന്റെ അനന്തര ഫലം’; ട്രെയിനിലെ കൂട്ടക്കൊലയിൽ രൂക്ഷ വിമർശനവുമായി ഉവൈസി

ട്രെയിനിൽ ആർ.പി.എഫ് ജവാന്റെ വെടിയേറ്റ് നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഇത് മുസ്‍ലിംകളെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണെന്നും തുടർച്ചയായ മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ അവസാനിപ്പിക്കാൻ നരേന്ദ്ര മോദി തയാറാകാത്തതിന്റെ അനന്തര ഫലമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രതിയായ ആർ.പി.എഫ് ജവാൻ ഭാവിയിൽ ബി.ജെ.പി സ്ഥാനാർഥിയാകുമോയെന്നും അദ്ദേഹം പരിഹസിച്ചു.

‘ഇത് മുസ്‍ലിംകളെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണ്. തുടർച്ചയായ മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളുടെയും ഇത് അവസാനിപ്പിക്കാൻ നരേന്ദ്ര മോദി തയാറാകാത്തതിന്റെയും അനന്തര ഫലമാണിത്. പ്രതിയായ ആർ.പി.എഫ് ജവാൻ ഭാവിയിൽ ബി.ജെ.പി സ്ഥാനാർഥിയാകുമോ? അദ്ദേഹത്തിന് ജാമ്യം ലഭിക്കാൻ സർക്കാർ പിന്തുണയുണ്ടാകുമോ? അയാൾ പുറത്തിറങ്ങുമ്പോൾ പൂമാല ചാർത്തുമോ?’, ഉവൈസി ട്വിറ്ററിൽ കുറിച്ചു.

തിങ്കളാഴ്ച രാവിലെ അഞ്ചോടെ ജയ്പൂർ-മുംബൈ സെൻട്രൽ എക്സ്പ്രസ് ട്രെയിനിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊല. ത​ന്റെ സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ ടി​ക്കാ​റാം മീ​ണ​യെ കൊ​ന്ന​ശേ​ഷം അ​ടു​ത്ത കോ​ച്ചി​ലെ​ത്തി മു​സ്‍ലിം യാ​ത്ര​ക്കാ​രെ തെ​ര​​ഞ്ഞു​പി​ടി​ച്ച് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൊ​ല്ല​പ്പെ​ട്ട​വ​ർ അ​സ്ഗ​ർ അ​ബ്ബാ​സ് അ​ലി (48), അ​ബ്ദു​ൽ​ഖാ​ദ​ർ മു​ഹ​മ്മ​ദ് ഹു​സൈ​ൻ (64), സ​താ​ർ മു​ഹ​മ്മ​ദ് ഹു​സൈ​ൻ (48) എ​ന്നി​വ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് സ​മീ​പം നി​ന്ന് ‘ഇ​ന്ത്യ​യി​ൽ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ മോ​ദി​ക്കും യോ​ഗി​ക്കും മാ​ത്രം വോ​ട്ടു​ചെ​യ്യു​ക’ എ​ന്ന് പ്ര​തി പ​റ​യു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. ഇ​യാ​ളു​ടെ സ​ർ​വി​സ് തോ​ക്കി​ൽ​നി​ന്ന് 12 റൗ​ണ്ട് വെ​ടി​യു​തി​ർ​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അ​ടു​ത്ത സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും റെ​യി​ൽ​വേ ​പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​ഥ​റ​സ് സ്വ​ദേ​ശി​യാ​ണ്. പ്ര​തി​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ബൊ​രി​വാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ട്രെ​യി​നി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കി​യ​ത്.

ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്ത് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ദാ​ദ​ർ-​പോ​ർ​ബ​ന്ദ​ർ സൗ​രാ​ഷ്ട്ര എ​ക്സ്പ്ര​സി​ൽ ​ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് എ.​എ​സ്.​ഐ​യും ചൗ​ധ​രി​യും ക​യ​റി​യ​ത്. മ​ട​ക്ക​യാ​ത്ര​യി​ൽ ക​യ​റി​യ ട്രെ​യി​നി​ൽ​വെ​ച്ചാ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ​ത്. ഒ​രു ട്രെ​യി​നി​ൽ നാ​ലോ അ​ഞ്ചോ ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സു​ര​ക്ഷ​ക്കാ​യി ഉ​ണ്ടാ​കു​ക. കൊ​ല്ല​പ്പെ​ട്ട എ.​എ​സ്.​ഐ​യു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം ന​ൽ​കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

രാജ്യ​ത്തിന്റെ നിലവിലെ അവസ്ഥയാണ് ട്രെയിനിലെ കൂട്ടക്കൊല വെളിപ്പെടുത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ബി.വി ശ്രീനിവാസ് പ്രതികരിച്ചു.

Tags:    
News Summary - 'This is a terrorist attack on Muslims, an aftereffect of the Modi regime'; Owaisi strongly criticized the massacre in the train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.