ന്യൂഡൽഹി: തൂത്തുക്കുടിയിൽ ‘വേദാന്ത’യുടെ സ്െറ്റർലൈറ്റ് കോപ്പർ പ്ലാൻറിനെതിരെ സമരം നയിച്ചവരെ കൂട്ടത്തോടെ വെടിവെച്ചുകൊന്ന സംഭവത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. സുപ്രീംകോടതി അഭിഭാഷകനായ ജി.എസ്. മണി സമർപ്പിച്ച ഹരജിയിൽ വെടിവെപ്പിനുത്തരവാദികളായ തൂത്തുക്കുടി ജില്ല കലക്ടർ, ജില്ല പൊലീസ് സൂപ്രണ്ട്, മറ്റു പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം 302ാം വകുപ്പുപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തൂത്തുക്കുടി, കന്യാകുമാരി, തിരുെനൽവേലി ജില്ലകളിൽ ഇൻറർനെറ്റ് സംവിധാനം പുനഃസ്ഥാപിക്കണമെന്നും ഹരജിയിൽ ബോധിപ്പിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉത്തരവിട്ട അന്വേഷണം കണ്ണിൽ പൊടിയിടാനുള്ളതാണെന്നും കൊല്ലപ്പെട്ടവർക്ക് 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചത് ജനരോഷം തണുപ്പിക്കാനാണെന്നും ഹരജിയിലുണ്ട്. ഇപ്പോൾ സ്ഥലംമാറ്റപ്പെട്ട ജില്ല കലക്ടറും പൊലീസ് ഉദ്യോഗസ്ഥരും മുൻകൂട്ടി ആസൂത്രണംചെയ്ത് നടപ്പാക്കിയതാണ് വെടിവെപ്പ്. തമിഴ്നാട് സർക്കാറിെൻറ കൂടി സഹായത്തോടെ നടപ്പാക്കിയ കൂട്ടക്കൊലയാണിത് എന്നും ഹരജി കുറ്റപ്പെടുത്തി. ഹരജി വെള്ളിയാഴ്ച പരിഗണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.