രാജ്യത്തെ രക്ഷിക്കേണ്ടയാൾ കലാപമുണ്ടാക്കുന്നു -ജയാബച്ചൻ

ലഖ്​നോ: രാജ്യത്തെ സംരക്ഷിക്കേണ്ടയാൾ ഇവിടെ കലാപം സൃഷ്​ടിക്കുകയാണെന്ന്​ സമാജ്​വാദി പാർട്ടി നേതാവ്​ ജയാ ബച്ചൻ. പ്രധാനന്ത്രി നരേന്ദ്ര മോദിയെ സൂചിപ്പിച്ചായിരുന്നു ജയയുടെ ആരോപണം.

പുതുമുഖ സ്​ഥാനാർഥികളെ പൂർണ മനസ്സോടെ സ്വീകരിക്കുന്ന പാരമ്പര്യമാണ്​ എസ്​.പിക്കുള്ളതെന്നും ജയാ ബച്ചൻ പറഞ്ഞു. പുതിയ സ്​ഥാനാർഥി എവി​ടെ നിന്ന്​ വന്നവരായാലും അവർ എസ്​.പിയുടെ ഭാഗമായിരിക്കുന്നു. അവരുടെ വിജയം ഉറപ്പാക്കുമെന്നും ജയ കൂട്ടിച്ചേർത്തു. -ലഖ്​നോവിൽ എസ്​.പി സ്​ഥാനാർഥി പൂനം സിൻഹക്ക്​ വേണ്ടി പ്രചാരണത്തിന്​ എത്തിയതായിരുന്നു ജയാബച്ചൻ.

പൂനത്തി​​ന്റെ വിജയം നിങ്ങൾ ഉറപ്പാക്കണം. ഇല്ലെങ്കിൽ മുംബൈയിലേക്ക്​ ചെല്ലാ​ൻ പൂനം തന്നെ അനുവദിക്കില്ല. താനും പൂനവും 40 വർഷത്തിലേയൊയി നല്ല സുഹൃത്തുക്കളാണെന്നും ജയാബച്ചൻ പറഞ്ഞു.

ഏപ്രിൽ 16നാണ്​ പൂനം സിൻഹ എസ്​.പിയിൽ ചേർന്നത്​. ലഖ്​നോവിൽ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്ങിനെതിരെയാണ്​ മത്​സരിക്കുന്നത്​. മെയ്​ ആറിനാണ്​ ​ വോട്ടെടുപ്പ്​. ബി.ജെ.പിയിൽ നിന്ന്​ കോൺഗ്രസിലേക്ക്​ മാറിയ ശത്രുഘ്​നൻ സിൻഹയു​ടെ ഭാര്യയാണ്​ പൂനം.

Tags:    
News Summary - Those Responsible For Protecting Nation Creating Chaos: Jaya Bachchan - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.