മണിപ്പൂർ:നിശബ്ദരായവരാണ് രാഷ്ട്രീയം കളിക്കുന്നതെന്ന് കപിൽ സിബൽ

ന്യുഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രാജ്യസഭാ എം.പി കപിൽ സിബൽ. മണിപ്പൂരിൽ നിശബ്ദരായവരാണ് രാഷ്ട്രീയം കളിക്കുന്നതെന്ന് കപിൽ സിബൽ പറഞ്ഞു.

സർക്കാരിനെതിരെ ഇൻഡ്യ സംഘം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയിൽ നൽകിയ മറുപടിയിൽ മോദി പ്രതിപക്ഷത്തിനെതിരെ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ കപിൽ സിബലിന്റെ വിമർശനം.

മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഒരിക്കലും താൽപ്പര്യമില്ലെന്ന് മോദി പറഞ്ഞിരുന്നു.രാഷ്ട്രീയമില്ലാതെ ക്ഷമയോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി വിഷയങ്ങൾ വിശദീകരിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തിരുന്നു.

'ഭരണഘടനാപരമായ ജനാധിപത്യത്തിൽ ഇത് അംഗീകരിക്കാനാവില്ല' എന്ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ സുപ്രീം കോടതി സ്വമേധയാ ആശങ്ക പ്രകടിപ്പിച്ചത് ഓർക്കുക. പ്രതിപക്ഷമല്ല, മിണ്ടാതിരുന്നവരാണ് രാഷ്ട്രീയം കളിക്കുന്നതെന്നും കപിൽ സിബൽ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Those 'silent' were 'playing politics' on Manipur: Kapil Sibal's dig at PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.