ലഖ്നോ: ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരെ സഹായിക്കില്ലെന്ന് വ്യക്തമാക്കി ഹൈദർഗഡ് എം.എൽ.എ ദിനേശ് റാവത്ത്. എല്ലാക്കാലവും ബി.ജെ.പിയുടെ കൂടെയുണ്ടായിരുന്നവർ ഇത്തവണയും ഞങ്ങളെ പിന്തുണച്ചെന്നും ഞങ്ങളെ എതിർത്തവർക്ക് 2024 വരെ ഈ എതിർപ്പ് തുടരേണ്ടി വരുമെന്നും റാവത്ത് പറഞ്ഞു. 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിർക്കുന്നവരെയും വിയോജിക്കുന്നവരെയും ഞാനിത് വരെ ബഹുമാനിച്ചിട്ടില്ലെന്നും ഇനി അതിനൊരു മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ ബി.ജെ.പി ക്ക് വോട്ട് ചെയ്യാത്തവർ ഒരു സഹായത്തിനും തന്നെ സമീപിക്കേണ്ടന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവർ 2024 വരെ കാത്തിരിക്കണമെന്നും ദിനേശ് റാവത്ത് പറഞ്ഞു. അടുത്ത തവണ ബി.ജെ.പിക്ക് വോട്ട് ചെയ്യുകയും നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുകയും ചെയുന്നത് വരെ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഡിയോ കാണാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.