പശുക്കളെ കശാപ്പ്​ ചെയ്​തവരെ പിടിക്കാൻ പരിശോധിച്ചത്​ 1350 കാമറകൾ, ചോദ്യം ചെയ്തത്​​ 110 പേരെ

ന്യൂഡൽഹി: വ്യത്യസ്​ത സമയത്തും സ്​ഥലത്തുമായി പശുക്കളെ കശാപ്പ്​ ചെയ്​തതിന്​ മൂന്നുപേർ അറസ്​റ്റിൽ. ഔട്ടർ ഡൽഹിയിലാണ്​ സംഭവം. യുവാക്കൾ ഒളിവിൽ കഴിഞ്ഞ ജാമിഅ നഗറിൽനിന്നാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തത്​. ആസിഫ് (36)​, സഹോദരൻ മൊഹ്​നിഷ് (24), ബന്ധുവായ നയീം(20) എന്നിവരാണ്​ പിടിയിലായത്​. പശുവിനെ കശാപ്പ്​ ചെയ്​ത്​ കിലോക്ക്​ നൂറു രൂപക്ക്​ വിൽപന നടത്തിയ കേസിലാണ്​ അറസ്​റ്റെന്ന്​ പൊലീസ്​ പറഞ്ഞു.

അഞ്ച്​ സംഘത്തെ നിയമിച്ചായിരുന്നു ​കേസന്വേഷണം. ഇതിനായി 1350 സി.സി ടി.വി കാമറകൾ പരിശോധിച്ചു. 110 പേരെ ചോദ്യം ചെയ്​തതായും പൊലീസ്​ അവകാശപ്പെട്ടു. ഡൽഹി കാർഷിക മൃഗസംരക്ഷണ നിയമപ്രകാരവും മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തു.  

Tags:    
News Summary - Those who slaughtered cows arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.