ലോക്​ഡൗൺ ലംഘിച്ച്​ ആത്മീയാചാര്യൻെറ സംസ്​കാര ചടങ്ങിൽ പ​ങ്കെടുത്തത്​ ആയിരങ്ങൾ

ന്യൂഡൽഹി: ലോക്​ഡൗൺ മാർഗനിർദേശങ്ങൾ പാലിക്കാതെ മധ്യപ്രദേശിൽ ആത്മീയാചാര്യൻെറ ശവസംസ്​കാര ചടങ്ങിൽ പ​​ങ്കെടുക്കാനെത്തിയത്​ ആയിരങ്ങൾ. കോൺഗ്രസ്​, ബി.ജെ.പി നേതാക്കളും നടൻ അശുതോഷ്​ റാണയും ചടങ്ങിൽ പ​ങ്കെടുത്തവരിൽ ഉൾപെടുന്നു. എന്നാൽ ലോക്​ഡൗൺ പ്രോ​ട്ടോക്കോൾ പാലിച്ചാണ്​ ചടങ്ങുകൾ സംഘടിപ്പിച്ചതെന്ന്​ ജില്ല ഭരണകൂടം അറിയിച്ചു. 

‘ദാദാജി’ എന്നറിയപ്പെടുന്ന ദേവ്​ പ്രഭാകർ ശാസ്​ത്രി കിഡ്​നി, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്​ചയാണ്​ ​ മരിച്ചത്​. ഡൽഹിയിൽ ചികിത്സയിലായിരുന്ന അദ്ദേഹ​ത്തെ ആരോഗ്യ സ്​ഥിതി വഷളായതിനെത്തുടർന്ന്​ റാണയും മുൻ മന്ത്രി സഞ്​ജയ്​ പഥകും ചേർന്ന്​​ മധ്യപ്രദേശിലെത്തിക്കുകയായിരുന്നു​. മൃതദേഹം സംസ്​കരിക്കാൻ പോകവെ നുറുകണക്കിനാളുകൾ കൂട്ടംകുട്ടമായി അനുഗമിക്കുന്നത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാൻ സാധിക്കും. 

‘നിയമലംഘനം നടന്നിട്ടില്ല. എല്ലാം നിയന്ത്രണവിധേയമായിരുന്നു. സാമൂഹിക അകലം പാലിച്ചിരുന്നു’ -കട്​നി ജില്ല കലക്​ടർ ശശി ഭൂഷൻ സിങ്​ പറഞ്ഞു. ദാദാജിയുടെ നിര്യാണത്തിൽ മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​സിങ്​ ചൗഹാൻ, മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ ദിഗ്​വിജയ്​ സിങ്​​, ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാഷ്​ വിജയവർഗിയ എന്നിവർ അനുശോചിച്ചു. 

Tags:    
News Summary - Thousands Attend Madhya Pradesh Spiritual Leader's Funeral Amid Lockdown- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.