മുംബൈ: അസിസ്റ്റൻറ് ഇൻസ്പെക്ടർ സചിൻ വാസെ അറസ്റ്റിലായ അംബാനി ഭീഷണി, മൻസുഖ് ഹിരേൻ കേസുകളിൽ എൻ.െഎ.എയുടെ നോട്ടപ്പുള്ളികളായ മറ്റു പൊലീസ് ഉദ്യോഗസ്ഥരും മുൻ മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ്ങിെൻറ അടുപ്പക്കാർ. താണെ പൊലീസിലായിരിക്കെ പരംബീർ സിങ്ങിെൻറ കീഴിലുണ്ടായിരുന്നവരാണ് നിരീക്ഷണത്തിലുള്ളത്.
നിലവിൽ മുംബൈ പൊലീസിെൻറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ ഡി.സി.പിയായ പരാഗ് മനേരെ, സോഷ്യൽ സർവിസ് ബ്രാഞ്ചിലെ എ.സി.പി സഞ്ജയ് പാട്ടീൽ എന്നിവർ പരംബീർ സിങ് താണെ പൊലീസിലായിരിക്കെ വിശ്വസ്തരായി ഒപ്പമുണ്ടായിരുന്നു. മുൻ സീനിയർ ഇൻസ്പെക്ടർ പ്രദീപ് ശർമയും സചിൻ വാസെയും ഏറ്റുമുട്ടൽ വിദഗ്ധരായത് താണെ പൊലീസിെൻറ ആൻറി എക്സ്റ്റോർഷൻ സെല്ലിൽ വെച്ചാണ്. മൻസുഖ് ഹിരേൻ വധക്കേസിൽ അറസ്റ്റിലായ മുൻ കോൺസ്റ്റബ്ൾ വിനായക് ഷിണ്ഡെ പ്രദീപ് ശർമയുടെ വിശ്വസ്തനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.