ഏക്നാഥ് ഷിൻഡെക്ക് വധഭീഷണി; ഗൗരവമായി കാണുന്നുവെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്ക് നേരെയുണ്ടായ വധഭീഷണിയെ ഗൗരവമായി കാണുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുഖ്യമന്ത്രിയുടെ സുരക്ഷയാണ് പ്രധാനമെന്നും സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച വൈകീട്ടാണ് ഷിൻഡെക്ക് നേരെ വധഭീഷണിയുണ്ടായത്. ഇതിനുപിന്നാലെ അദ്ദേഹത്തിന്‍റെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഇസെഡ് കാറ്റഗറിയിൽ നിന്ന് ഇസെഡ് പ്ലസ് കാറ്റഗറിയായാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മലബാർ ഹില്ലിലെ ഔദ്യോഗിക വസതിയിലും താനെയിലെ സ്വകാര്യ വസതിയിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

എന്നാൽ ഇത്തരം ഭീഷണികൾ തന്നെ ബാധിക്കില്ലെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ഏക്നാഥ് ഷിൻഡെയുടെ മറുപടി. ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലും വിശ്വാസമുണ്ടെന്നും അതിനാൽ പദ്ധതി ആസൂത്രണം ചെയ്താലും വിജയിക്കില്ലെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞിരുന്നു.

Tags:    
News Summary - Threat to Maharashtra CM Eknath Shinde: One person held, Devendra Fadnavis assures action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.