മുംബൈ: മുംബൈയിൽ അനധികൃതമായി 2.7 കോടി രൂപയൂടെ തിമിംഗല ഛർദി അഥവാ ആംബർഗ്രിസ് വിൽക്കാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. മുലുന്ദിൽ ബുധനാഴ്ചയാണ് സംഭവം.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ റെയ്ഡിലാണ് 2.7 കിലോ വരുന്ന തിമിംഗല ഛർദി പിടികൂടിയത്. പ്രദേശത്തുനിന്ന് മൂന്നുേപരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൂടുതൽ പരിശോധനക്കായി തിമിംഗല ഛർദിയുെട സാമ്പിളുകൾ മറൈൻ ബയോളജിസ്റ്റിലേക്ക് അയച്ചു.
വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ഒന്നാണ് ആംബർഗ്രിസ്. പെർഫ്യൂം നിർമിക്കുന്നതിന് വ്യാപകമായി ഇവ ഉപയോഗിച്ചിരുന്നു. പിന്നീട് ഇവയുടെ ഉപയോഗം നിരോധിക്കുകയായിരുന്നു.
കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നിങ്ങനെയാണ് സ്പേം തിമിഗംലങ്ങളുടെ ഛർദി അറിയപ്പെടുന്നത്. തിമിംഗലത്തിന്‍റെ സ്രവമാണിത്. തിമിംഗലം ഛർദിക്കുേമ്പാൾ ആദ്യം ദ്രവമായിട്ടാണ് ഇവ കാണുക. പിന്നീട് ഖരരൂപത്തിലാകും. രൂക്ഷമായ ഗന്ധവും ഇതിനുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.