റാഞ്ചി: ഝാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ കൽക്കരി ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർ വെന്തുമരിച്ചു. തിങ് കളാഴ്ച രാവിലെ ഹസാരിബാഗിലെ ബെനി റിവർ പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ മുഹമ്മദ് ജലാലുദ്ദീൻ, മുഹമ്മദ് തൗഫീഖ്, ഡ്രൈവർ കൈലാഷ് പസ്വാൻ എന്നിവരാണ് മരിച്ചത്.
കൽക്കരി നിറച്ച ലോറി അമിതവേഗതയിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിെൻറ മുകളിലേക്ക് മറിയുകയായിരുന്നു. കാറിന് ഉടൻ തീപിടിച്ചു. ൈഡ്രവർ ഉൾപ്പെടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. മറ്റ് മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.