റാഞ്ചി: സർക്കാർ ആശുപത്രിയിൽ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് എലിയുടെ കടിയേറ്റു. മെയ് രണ്ടിന് ഝാർഖണ്ഡ് ഗിരിദിഹ് സദർ ഹോസ്പിറ്റലിലാണ് സംഭവം. നവജാത ശിശുവിനെ അത്യാസന്ന നിലയിൽ ധൻബാദിലെ ഷാഹിദ് നിർമ്മൽ മഹ്തോ മെഡിക്കൽ കോളജ് ആശുപത്രിയിൽ (എസ്.എൻ.എം.എം.സി.എച്ച്) പ്രവേശിപ്പിച്ചു.
ഏപ്രിൽ 29ന് പ്രസവശേഷം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ മോഡൽ മാതൃ-ശിശു ആരോഗ്യ (എം.സി.എച്ച്) വാർഡിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിനെ സന്ദർശിക്കാൻ എം.സി.എച്ച് വിഭാഗത്തിലേക്ക് പോയപ്പോഴാണ് കുഞ്ഞിന്റെ കാൽമുട്ടിൽ എലികൾ കടിച്ചതിന്റെ ആഴത്തിലുള്ള മുറിവുകൾ മാതാവ് മംമ്താ ദേവിയുടെ ശ്രദ്ധയിൽപെട്ടത്.
സംഭവത്തെ തുടർന്ന് ജോലിയിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരെ പിരിച്ചുവിടുകയും ഡോക്ടർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്താൻ ജില്ലാ ഭരണകൂടം പ്രത്യേക സമിതിയെ നിയോഗിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എസ്.എൻ.എം.എം.സി.എച്ചിലെ ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.