കശ്മീരിലെ കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാർക്ക് പരിക്ക്

കുൽഗാം: തെക്കൻ കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്നു ജവാന്മാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കുൽഗാം ജില്ലയിലെ ഹാലൻ വനമേഖലയിലെ ഉയർന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. സൈന്യവും കുൽഗാം പൊലീസുമാണ് ഓപറേഷൻ നടത്തുന്നത്. ഒളിഞ്ഞിരിക്കുന്ന ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

ജൂലൈ 18ന് പൂഞ്ച് ജില്ലയിൽ പാക് ഭീകരരനെ സംയുക്ത ഓപറേഷനിൽ സുരക്ഷാസേന വധിക്കുകയും എ.കെ 47 റൈഫിളും രണ്ട് പിസ്റ്റലും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Three Jawans injured in encounter in Kulgam, Jammu Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.