ന്യൂഡൽഹി: പ്രതിപക്ഷമില്ലാതെ തൊഴിലാളികളെ ബാധിക്കുന്ന മൂന്ന് തൊഴിൽചട്ട ഭേദഗതികൾ രാജ്യസഭ പാസാക്കി. കാർഷിക ബില്ലുകൾ വോട്ടെടുപ്പില്ലാെത പാസാക്കിയതിൽ വിയോജിച്ച എട്ടു എം.പിമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ചിരുന്നു.
സാമൂഹിക സുരക്ഷ, വ്യവസായ ബന്ധം, തൊഴിൽ സുരക്ഷ -ആരോഗ്യം -തൊഴിൽ സാഹചര്യം എന്നീ ബില്ലുകളാണ് പാസാക്കിയത്. ബില്ലുകൾ ലോക്സഭയും ചൊവ്വാഴ്ച ഏകപക്ഷീയമായി പാസാക്കിയിരുന്നു. ബുധനാഴ്ച ബിൽ രാജ്യസഭയും കടന്നു. ഇനി രാഷ്ട്രപതി ഒപ്പുവെച്ചാൽ നിയമമാകും.
തൊഴിലാളികൾക്ക് സുരക്ഷിത അന്തരീക്ഷം നൽകുന്നതായിരിക്കും പുതിയ ബില്ലുകളെന്ന് തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വർ പറഞ്ഞു. തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ആനുകൂല്യങ്ങൾ ഉറപ്പുനൽകുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
തൊഴിൽ ബില്ലുകൾ നിയമമാകുന്നതോടെ സർക്കാർ അനുമതിയില്ലാതെ 300 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങൾക്ക് തൊഴിലാളികളെ പിരിച്ചുവിടാനാകും. പുതുതായി നിയമനവും നടത്താം. 16 സംസ്ഥാനങ്ങൾ ഇതിനോടകം ഈ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകൾ തൊഴിലാളികളുടെ അവകാശങ്ങൾക്ക് എതിരാണെന്നും പ്രതിഷേധങ്ങൾ ഉൾപ്പെടെ വിലക്കുമെന്നും പ്രതിപക്ഷ തൊഴിലാളി സംഘടനകൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.