ലഖ്നോ: ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ച പിതാവിെൻറ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ജെ.സി.ബിയുടെ സഹായത്തോടെ സംസ്കരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
സാൻഡ് കബീർ നഗർ ജില്ലയിലെ പർസ ശുക്ൾ ജില്ലയിലാണ് സംഭവം. ജെ.സി.ബിയുടെ മുൻവശത്ത് വെച്ചിരിക്കുന്ന മൃതദേഹം ചില പ്ലാസ്റ്റിക് കവറിനൊപ്പം മൂന്നുപേർ ചേർന്ന് സംസ്കരിക്കുന്നതാണ് ദൃശ്യങ്ങൾ.
'അദ്ദേഹത്തിെൻറ മൃതദേഹം സംസ്കരിക്കാൻ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മക്കൾ സഹായം നിരസിക്കുകയായിരുന്നു' -ഗ്രാമമുഖ്യൻ ത്രിയോഗനന്ദ് ഗൗതം പറഞ്ഞു.
ഒരാഴ്ചമുമ്പാണ് 60കാരൻ മരിക്കുന്നത്. ഞങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ അറിയില്ല. അതിനാലാണ് ജെ.സി.ബിയുടെ സഹായത്തോടെ മറ്റുള്ളവർക്ക് അസുഖം ബാധിക്കാതിരിക്കാനായി സംസ്കരിച്ചതെന്ന് മകൻ പറയുന്നു.
കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം നദിയിൽ എറിയുന്ന വിഡിയോ വൈറലായതോടെ ഞായറാഴ്ച രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. അതിനുപിന്നാലെയാണ് യു.പിയിൽനിന്ന് വീണ്ടും ഇൗ ദാരുണ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.