ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) തൊഴിലുടമകൾക്ക് മൂന്നുമാസം കൂടി സമയം അനുവദിച്ചു.
ഡിസംബർ 31 വരെയാണ് രേഖകൾ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ, സെപ്റ്റംബർ 30 വരെയാണ് സമയം നൽകിയിരുന്നത്. തൊഴിലുടമകളുടെ അഭ്യർഥന പരിഗണിച്ചാണ് സമയം നീട്ടുന്നതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഉയർന്ന പെൻഷനായി 17.49 ലക്ഷം അപേക്ഷകളാണ് ജൂലൈ 11 വരെ തൊഴിലാളികളിൽനിന്നും പെൻഷൻകാരിൽനിന്നും ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.