അഹ്മദാബാദ്: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കഴിഞ്ഞയാഴ്ച കിഷൻ ഭർവാദ് (ബൊലിയ) എന്നയാൾ വെടിയേറ്റു മരിച്ച സംഭവത്തിൽ ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) മൂന്നുപേരെ കൂടി അറസ്റ്റു ചെയ്തു. പ്രധാന പ്രതികൾക്കെതിരെ യു.എ.പി.എ ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ജനുവരി 25നാണ് ഷബീർ ചോപ്ദ, ഇംതിയാസ് പത്താൻ എന്നിവർ അഹ്മദാബാദിലെ ധാണ്ഡുക പട്ടണത്തിൽ ഭർവാദിനെ വെടിവെച്ചത്. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം.
ഇതുവരെ കേസിൽ എട്ടുപേരാണ് അറസ്റ്റിലായത്. ഇതിൽ രണ്ടുപേർ മതപുരോഹിതരാണ്.
ഇവർ നേരത്തെ പോർബന്തർ സ്വദേശി സാജൻ ഒഡേദരയെയും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വധിക്കാൻ പദ്ധതിയിട്ടിരുന്നു. ബുധനാഴ്ച കേസിൽ അറസ്റ്റിലായവരിൽ രാജ്കോട്ടിൽ നിന്നുള്ള തോക്കു വിതരണക്കാരൻ റമീസ് സേതയും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.