വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ നിർഭയ പ്രതികൾ രാജ്യാന്തര കോടതിയിൽ

ന്യൂഡൽഹി: വധശിക്ഷ സ്​റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്​ നിർഭയ കേസ്​ പ്രതികൾ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു. പ്രതികളായ അക്ഷയ് സിങ്​​​, പവൻ ഗുപ്​ത, വിനയ്​ ശർമ എന്നിവരാണ്​ രാജ്യാന്തര ​കോടതിയെ സമീപിച്ചതെന്ന്​ വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു.

മാർച്ച്​ 20ന്​ രാവിലെ 5.30ന്​ പ്രതിക​ളെ തൂക്കിലേറ്റാൻ തീരുമാനിച്ചിരുന്നു. ​രാഷ്​ട്രപതി ദയാഹരജി തള്ളിയതുൾപ്പടെ രാജ്യത്തെ എല്ലാ നിയമവഴികളും അടഞ്ഞതോടെയാണ്​ പ്രതികൾ രാജ്യാന്തര കോടതിയെ സമീപിച്ചത്​.

പ്രതികളിലൊരാളായ മുകേഷ്​ കുമാർ സിങ്​ വീണ്ടും തിരുത്തൽ ഹരജിക്ക്​ അനുമതി തേടി നൽകിയ ഹരജി സുപ്രീം കോടതി തിങ്കളാഴ്​ച തള്ളിയിരുന്നു.

Tags:    
News Summary - Three Nirbhaya convicts approach ICJ -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.