ന്യൂഡൽഹി: രാജ്യത്ത് ഭൂരിഭാഗം പോക്സോ കേസുകളിലും നാലിൽ മൂന്ന് പ്രതികളെയും വെറുതെവിടുന്നതായി പഠനം. സ്വതന്ത്ര ഗവേഷകരായ 'വിധി സെന്റർ ഫോർ ലീഗൽ പോളിസി' പോക്സോയുടെ ഒരു ദശകം എന്ന തലക്കെട്ടിൽ പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാലുലക്ഷം പോക്സോ കേസുകളിൽനിന്ന് വിവരം ശേഖരിച്ച് 2.31 ലക്ഷം കേസുകൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.. ആന്ധ്രപ്രദേശിൽ ഏഴിൽ ആറുപേരെയും പശ്ചിമ ബംഗാളിൽ ആറിൽ അഞ്ചുപേരെയും വെറുതെവിട്ടു. വെറുതെവിടുന്നത് കുറവുള്ള സംസ്ഥാനം കേരളമാണ്.
കേരളത്തിൽ കുറ്റവിമുക്തരാക്കപ്പെടുന്നത് രണ്ടിലൊന്നുപോലും വരുന്നില്ല. കൃത്യമായി തെളിവെടുക്കുകയും സമയബന്ധിതമായും കാര്യക്ഷമമായും വിചാരണ നടത്തുകയും ചെയ്യാത്തതിനാലാണ് വലിയൊരു വിഭാഗം പ്രതികൾ രക്ഷപ്പെടുന്നതെന്നാണ് വിലയിരുത്തൽ.
56 ശതമാനം പോക്സോ കേസുകളും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടതാണ്. നിയമാനുസൃതമായ സമയപരിധിക്കുള്ളിൽ വിചാരണ തീരുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. ശരാശരി ഒരു വർഷവും അഞ്ചുമാസവും എടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.