ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സ്ത്രീയും 10 മാസം പ്രായമുള്ള മകനും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് റിയാസി ജില്ലയിലെ മലയോര റോഡിൽ നിന്ന് കാർ തെന്നി തോട്ടിലേക്ക് മറിഞ്ഞത്. ശനിയാഴ്ച പുലർച്ചെ 12.40ഓടെ ചമാലു മോർഹിലാണ് സംഭവം. മരിച്ചവർ ഒരേ കുടുംബത്തിൽ പെട്ടവരാണ്. കുടുംബം തങ്ങളുടെ ഗ്രാമമായ മാലിക്കോട്ടിൽ നിന്ന് ചസ്സാനയിലേക്ക് സ്വകാര്യ കാറിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടമായതിനാൽ വാഹനം പാതയിൽ നിന്ന് തെറിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. കുൽച്ചാ ദേവി (27), മകൻ നീരജ് സിങ് (10 മാസം), അനന്തരവൻ സന്ധൂർ സിങ് (19) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ചങ്കർ സിങ് (32), ധുങ്കർ (19), അജയ് സിങ് (18) എന്നിവരെ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരെല്ലാം റിയാസി ജില്ലയിലെ മാലിക്കോട്ടെ സ്വദേശികളാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.