ന്യൂഡൽഹി: റെയിൽവേ സ്വകാര്യവൽക്കരിക്കുന്ന 109 റൂട്ടുകളിൽ മൂന്നെണ്ണം കേരളത്തിൽ. എറണാകുളം -കന്യാകുമാരി, കൊച്ചുവേളി- ഗുവാഹതി, ചെന്നൈ- മംഗളുരു എന്നീ റൂട്ടുകളിലാണ് സ്വകാര്യ ട്രെയിൻ വരുന്നത്. 2023 ഏപ്രിൽ മുതൽ രാജ്യത്ത് സ്വകാര്യ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് റെയിൽവേയുടെ പ്രഖ്യാപനം. ആകെ 151 സ്വകാര്യ ട്രെയിനുകളാണ് വരുന്നത്.
കോയമ്പത്തൂർ -മംഗളൂരു തേജസ് എക്സ്പ്രസ് സ്വകാര്യവത്കരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും, പറ്റിയ സ്വകാര്യ സ്ഥാപനത്തെ കണ്ടെത്താൻ താൽപര്യപത്രം ക്ഷണിച്ചതിെൻറ കൂട്ടത്തിൽ ഇത് ഉൾപ്പെടുന്നില്ല. എറണാകുളം -കന്യാകുമാരി ട്രെയിൻ പ്രതിദിന സർവിസാണ്.
കൊച്ചുവേളിയിൽനിന്ന് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ഗുവാഹതിയിൽനിന്ന് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലുമാണ് രണ്ടാമത്തെ സ്വകാര്യ ട്രെയിൻ. ചെൈന്ന- മംഗളൂരു ട്രെയിൻ പ്രതിവാര സർവിസാണ്. ചൊവ്വാഴ്ച ചെന്നൈയിൽനിന്നും ബുധനാഴ്ച മംഗളൂരുവിൽ നിന്നും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.