കേരളത്തിൽ വരുന്നത് മൂന്നു സ്വകാര്യ ട്രെയിൻ
text_fieldsന്യൂഡൽഹി: റെയിൽവേ സ്വകാര്യവൽക്കരിക്കുന്ന 109 റൂട്ടുകളിൽ മൂന്നെണ്ണം കേരളത്തിൽ. എറണാകുളം -കന്യാകുമാരി, കൊച്ചുവേളി- ഗുവാഹതി, ചെന്നൈ- മംഗളുരു എന്നീ റൂട്ടുകളിലാണ് സ്വകാര്യ ട്രെയിൻ വരുന്നത്. 2023 ഏപ്രിൽ മുതൽ രാജ്യത്ത് സ്വകാര്യ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് റെയിൽവേയുടെ പ്രഖ്യാപനം. ആകെ 151 സ്വകാര്യ ട്രെയിനുകളാണ് വരുന്നത്.
കോയമ്പത്തൂർ -മംഗളൂരു തേജസ് എക്സ്പ്രസ് സ്വകാര്യവത്കരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും, പറ്റിയ സ്വകാര്യ സ്ഥാപനത്തെ കണ്ടെത്താൻ താൽപര്യപത്രം ക്ഷണിച്ചതിെൻറ കൂട്ടത്തിൽ ഇത് ഉൾപ്പെടുന്നില്ല. എറണാകുളം -കന്യാകുമാരി ട്രെയിൻ പ്രതിദിന സർവിസാണ്.
കൊച്ചുവേളിയിൽനിന്ന് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ഗുവാഹതിയിൽനിന്ന് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലുമാണ് രണ്ടാമത്തെ സ്വകാര്യ ട്രെയിൻ. ചെൈന്ന- മംഗളൂരു ട്രെയിൻ പ്രതിവാര സർവിസാണ്. ചൊവ്വാഴ്ച ചെന്നൈയിൽനിന്നും ബുധനാഴ്ച മംഗളൂരുവിൽ നിന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.