ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ പൊലീസ് നടത്തിയ തെരച്ചിലിൽ മൂന്നു തീവ്രവാദികൾ പിടിയിൽ. സൗത്ത് കശ്മീർ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ഇവരിൽ നിന്നും തോക്കും വെടിക്കോപ്പുകളും പൊലീസ് പിടിച്ചെടുത്തു.
ശനിയാഴ്ച രാവിലെ പൊലീസും സുരക്ഷാ സേനകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുർജൻ പാല രജൗരിയിൽ നിന്നും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവരെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തത്. പുൽവാമ സ്വദേശിയായ അയാൻ ഭായ് എന്ന പേരിൽ അറിയപ്പെടുന്ന റഹിൽ ബഷീർ, പുൽവാമ കാകപുര സ്വദേശിയായ അമീർ ജാൻ, സുബൈർ എന്ന പേരിൽ അറിയപ്പെടുന്ന ഷോപ്പിയാൻ സ്വദേശി ഹാഫിസ് യൂനുസ് വാനി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിവിധതരം റൈഫിളുകളും പിസ്റ്റലുകളും അനുബന്ധ വെടിക്കോപ്പുകളുമാണ് പിടികൂടിയിരിക്കുന്നത്. സംഘത്തിലെ മറ്റ് അംഗങ്ങളെ ഉടൻ പിടികൂടാനാകുമെന്നും തെരച്ചിൽ വ്യാപിച്ചതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.