മധ്യപ്രദേശിൽ മൂന്ന് ആദിവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

ഭോപാൽ: മധ്യപ്രദേശിലെ ഖണ്ട്വയിൽ മൂന്ന് ആദിവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെ പൊലീസ് ഗോടാഘാട്ട് ഗ്രാമത്തിലെത്തുകയും സഹോദരിമാരുടെ മൃതദേഹങ്ങൾ പോസ്റ്റ്-മോർട്ടത്തിനായി അടുത്തുള്ള ജില്ലാ ആശുപത്രയിലേക്ക് മാറ്റുകയും ചെയ്തു.

സോനു, സാവിത്രി, ലളിത എന്നീ സഹോദരിമാരെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.

"രാത്രി 11 മണിയോടെയായിരുന്നു ജവാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോടാഘാട്ട് ഗ്രാമത്തിൽ നിന്ന് മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തതായുള്ള വിവരം ഞങ്ങൾക്ക് ലഭിച്ചത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. യുവതികളുടെ കുടുംബം സംശയാസ്പദമായി ഒന്നും പറയുകയോ ആരെയും ചൂണ്ടിക്കാണിക്കുകയോ ചെയ്തിട്ടില്ല. അവർക്കിടയിൽ എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. അതാകും ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും," -പോലീസ് സൂപ്രണ്ട് (എസ്പി) വിവേക് സിംഗ് പറഞ്ഞു.

സഹോദരിമാരിൽ സാവിത്രി മാത്രമാണ് വിവാഹിതയായത്. അഞ്ച് സഹോദരിമാരും മൂന്ന് സഹോദരന്മാരും അമ്മയും അടങ്ങുന്നതാണ് കുടുംബം.

Tags:    
News Summary - Three Tribal Sisters Found Dead in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.